വാനപ്രസ്ഥം
ഇരുളെന്റെ കണ്ണുകൾ ചൂഴ്ന്നെടുക്കട്ടെ
മൗനികൾ ദൈവങ്ങൾ നാവറുക്കട്ടെ
മൗനമെൻ കാതുകൾ മുറിച്ചെടുക്കട്ടെ
മന്ദമായ് മാരുതൻ ഓർമ്മകളും
സിരകളിലെ വിഷമെന്റെ യുക്തിയെടുക്കട്ടെ
തൂലിക മഷിയെന്റെ ഭാവനകളും
പൂക്കാത്ത പൂമാവിൻ ചോട്ടിലിടട്ടെ ഞാൻ
എന്നിലെ ശിഷ്ടമാം കാമനകളും
ഇപ്രകാരം ദാനധർമ്മാദികൾ
പൂർത്തീകരിച്ചു ഞാൻ പോയീടട്ടെ
തിരികെ വിളിക്കാതെ ഒരു വേളയോർക്കാതെ
എന്നെയീ വഴിയിലായ് വിട്ടയക്കൂ
ചരടുകൾ പൊട്ടിച്ചു നീലിമയിലൊഴുകുമൊരു
ബഹുവർണ്ണ പട്ടമായ് തീർന്നീടുവാൻ
good thoughts..
ReplyDelete